കണ്ടശാംകടവ്: സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വി. യാക്കോബ് ശ്ലീഹായുടെ തിരുനാളിന് കൊടിയേറി. ഇടവക വികാരി ഫാ.ജോസ് ചാലക്കൽ കൊടിയേറ്റം നിർവഹിച്ചു. ജൂലൈ 24, 25 തിയ്യതികളിലാണ് തിരുനാൾ. തിരുനാളിനോടനുബന്ധിച്ച്24 ന് വൈകീട്ട് 5.30 നുളള കുർബാനക്കുശേഷം കൂടുതുറക്കൽ കർമ്മം ഉണ്ടാകും. തിരുനാൾ ദിവസമായ25 ന് രാവിലെ 6 നും 8 നും വി കുർബാന, ലദീഞ്ഞ്, നൊവേന എന്നിവ ഉണ്ടാകും.10 നുള്ള ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ. ജോസ് എടക്കളത്തൂർ മുഖ്യകാർനാകനാകും, ഫാ. ജെസ്റ്റിൻ പൂഴിക്കുന്നേൽ തിരുൾ സന്ദേശം നൽകും. തുടർന്ന് ലദീഞ്ഞ്, നോവേന, തിരുനാൾ പ്രദക്ഷിണം, നേർച്ച വിതരണം എന്നിവയും ഉണ്ടാകുമെന്ന് വികാരി ഫാ.ജോസ് ചാലക്കൽ അറിയിച്ചു. അസി.വികാരി. ഫാ. നിതിൻ പൊന്നാരി ജനറൽ കൺവീനർ കെ.കെ. സേവ്യാർ, ട്രസ്റ്റിമാരായ സാബു മാളിയേക്കൽ, വിൽസൺ പള്ളിക്കുന്നത്ത്, ജോസഫ് ടി.എൽ. ആൻ്റണി വടക്കേത്തല എന്നിവർ നേതൃത്വം നൽകും.
previous post
next post