മതിലകം: മുക്കുപണ്ടം പണയപ്പെടുത്തി 85,000 രൂപതട്ടിയെടുത്ത ആളെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. മതിലകം മതിൽമൂല സ്വദേശീ കെതുവുൽ വീട്ടിൽ ഷബീബ് (41) നെയാണ് അറസ്റ്റ് ചെയ്തത്. എസ്എൻപുരം പൂവത്തുംകടവ് ഫാർമേഴ്സ് സഹകരണ ബാങ്കിൽ കഴിഞ്ഞമാസം 14നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രണ്ട് വളകൾ പണയപ്പെടുത്തിയാണ് ഇയാർ വായ്പയെടുത്തത്. പണം നൽകിയെങ്കിലും പിന്നിട് നടത്തിയ പരിശോധനയിൽ ഇവ മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞതോടെ മാനേജർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്.
previous post