അന്തിക്കാട്: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തിൽ മണ്ഡലം കോൺഗ്രസ്കമ്മിറ്റിയുടെ നേത്യത്വത്തിൽ അനുസ്മരണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എൻ.എസ്. അയ്യൂബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കെ.ബി. രാജീവ് അധ്യക്ഷത വഹിച്ചു. 150 നിർദ്ധന കുടുംബങ്ങൾക്ക് അരി വിതരണം നടത്തി. വി.കെ. മോഹനൻ, ഷൈൻ പള്ളിപറമ്പിൽ, രഘു നല്ലയിൽ, ഇ. രമേശൻ, ഗൗരി ബാബു മോഹൻദാസ്, സുധീർ പാടൂർ, റസിയ ഹബീബ്, മിനി ആൻ്റോ എന്നിവർ സംസാരിച്ചു. കിരൺ തോമാസ്, ടിൻ്റൊ മങ്ങൻ, ജോജൊ മാളിയേക്കൽ, എൻ ബാലഗോപാൽ, ബിജേഷ് പന്നിപ്പുലത്ത്, ഷാനവാസ് അന്തിക്കാട്, എ.എസ്. വാസു, ഇ.സതീശൻ, യു നാരായണൻകുട്ടി, എൻ.എച്ച്. അരവിന്ദാക്ഷൻ, ശ്രീജിത്ത് പുന്നപ്പുള്ളി, ഫ്രാൻസിസ് ആലപ്പാട്ട്, വിജയൻ മാണിക്കത്ത്, സി.ആർ. വേണുഗോപാൽ, ബാലകൃഷ്ണൻ പുറക്കോട്ട് എന്നിവർ നേതൃത്വം നൽകി.