മതിലകം: പെരിഞ്ഞനം തോണിക്കുളം മുതൽ എറിയാട് വരെ 14 കിലോമീറ്ററിൽ വ്യാപിച്ച് കിടക്കുന്ന പെരും (വലിയ) -തോടിൻ്റെ ശുചീകരണ പ്രവർത്തനങ്ങൾ ജനകീയ പങ്കാളിത്തത്തോടെ നടത്തും. ഇതിനായി പെരിഞ്ഞനം, മതിലകം, ശ്രീനാരായണപുരം, എടവിലങ്ങ് പഞ്ചായത്തുകളിലെ തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവരുടെ സന്നദ്ധ സേന രൂപീകരിച്ചിട്ടുണ്ട് കുളവാഴ, മറ്റ് ജലസസ്യങ്ങൾ എന്നിവയുടെ സാന്നിദ്ധ്യം മൂലം നീരൊഴുക്ക് തടസ്സപ്പെട്ട പെരുംതോട് നിറഞ്ഞ് കവിഞ്ഞത് തീരദേശത്ത് വലിയ വെള്ളക്കെട്ടിന് ഇടയാക്കിയിട്ടുണ്ട്. ശുചീകരണ പ്രക്രിയയിലൂടെ തീരദേശത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം സാധ്യമാകും എന്നാണ് കണക്ക്കൂട്ടുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മതിലകം ബ്ലോക്ക് പഞ്ചായത്ത്ഹാളിൽ നടന്ന പെരുംതോട് സംരക്ഷണ ശുചീകരണ യജ്ഞം മൂന്നാം ഘട്ടയോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ. എംഎൽഎ. ഇ.ടി. ടൈസൺ മാസ്റ്റർ, കോർഡിനേറ്റർ പി.രാധാകൃഷ്ണൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
previous post