News One Thrissur
Updates

തൃശൂര്‍ ജില്ലാ കലക്ടറായി അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ചുമതലയേറ്റു

തൃശൂർ: അർജ്ജുൻ പാണ്ഡ്യൻ തൃശൂർ ജില്ലാ കലക്ടറായി ചുമതലയേറ്റു. രാവിലെ 10ന് സിവിൽ സ്റ്റേഷനിൽ എത്തിയ കലക്ടറെ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി. മുരളി, സബ് കലക്ടർ മുഹമ്മദ് ഷെഫീക്ക്, അസി. കലക്ടർ അതുൽ സാഗർ, മറ്റ് ജീവനക്കാർ ചേർന്ന് സ്വീകരിച്ചു. കലക്ടറായിരുന്ന വി.ആർ കൃഷ്ണതേജ ഇന്റർ സ്റ്റേറ്റ് ഡെപ്യൂട്ടേഷനിൽ ആന്ധ്രപ്രദേശിലേക്കു പോയ ഒഴിവിലാണ് നിയമനം. തൃശൂർ ജില്ലാ കലക്ടർ പദവി അംഗീകാരമായി കാണുന്നതായി അദ്ദേഹം പറഞ്ഞു. ജില്ലയുടെ ആവശ്യങ്ങളും സാധ്യതകളും വിശദമായി പഠിച്ചുള്ള ഇടപെടലുകൾ നടത്തും.

പൊതുജനങ്ങൾക്ക് സുതാര്യമായും സമയബന്ധിതമായും സേവനങ്ങൾ ലഭ്യമാക്കും. തൃശൂർ പൂരം മികച്ച രീതിയിൽ ഏകോപിപ്പിക്കും. നിലവിൽ കാലവർഷ ത്തോടനുബന്ധിച്ചുള്ള ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സമഗ്രവികസനത്തിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നതിന് ജീവനക്കാരുടെ സഹകരണവും പിന്തുണയും ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറും ലേബർ കമ്മിഷണറുമായിരുന്നു. 2017 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ അർജ്ജുൻ പാണ്ഡ്യൻ കണ്ണൂർ അസി. കലക്ടർ, ഒറ്റപ്പാലം, മാനന്തവാടി സബ് കലക്ടർ, അട്ടപ്പാടി നോഡൽ ഓഫീസർ, ഇടുക്കി ഡവലപ്മെന്റ് കമ്മിഷണർ, അഡിഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ശബരിമല, റവന്യൂ വകുപ്പ് ജോയിന്റ് കമ്മിഷണർ, സംസ്ഥാന ലാൻഡ്ബോർഡ് സെക്രട്ടറി, സാമൂഹിക സന്നദ്ധ സേന ഡയറക്ടർ, ഹൗസിംഗ് ബോർഡ് സെക്രട്ടറി, പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.

Related posts

താന്ന്യം തിരുനാൾ ഇന്നും നാളെയും

Sudheer K

ബാലകൃഷ്ണൻ അന്തരിച്ചു.

Sudheer K

സഞ്ചിത്ത് ചോലയിൽ മലേഷ്യയിൽ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!