News One Thrissur
Updates

അന്തിക്കാട് ഹൈസ്കൂളിൽ സൈനിക – വിദ്യാർത്ഥി സംവാദം നാളെ. 

കാഞ്ഞാണി: കേരള സ്‌റ്റേറ്റ് എക്സ് സർവീസസ് ലീഗ് അന്തിക്കാട് പഞ്ചായത്ത് കമ്മറ്റി ശനിയാഴ്ച രാവിലെ 11 ന് അന്തിക്കാട് ഹൈസ്കൂളിൽ സൈനിക- വിദ്യാർഥി സംവാദം സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി.കെ. മാധവൻ, സെക്രട്ടറി പി.എ. സുലൈമാൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിലനിൽ വിമുക്തഭടൻമാർ സമൂഹത്തിൽ പരിഹാസികരായി മാറിക്കൊണ്ടി രിക്കുകയാണ്. ഇവരോട് ബഹുമാനവുമില്ല. ഇത് മാറ്റിയെടുക്കാനും വിദ്യാർഥികൾക്ക് സൈനികരെ കുറിച്ച് അടുത്തറിയാനുള്ള ലക്ഷ്യം വെച്ചാണ് സംവാദം ഒരുക്കുന്നത്. അന്തിക്കാട് ഹൈസ്കൂളിലെ കുട്ടി പോലീസുകാരും ഗൈഡ്സും അടക്കം നൂറോളം പേർ പങ്കെടുക്കും. കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടിയും നൽകും. മേജർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു.

Related posts

സുഹറാബി അന്തരിച്ചു

Sudheer K

പാവറട്ടി മരുതയൂരിൽ യുവാവിനെ കത്തിവീശി കൊലപ്പെടുത്താൻ ശ്രമം: രണ്ട് പേർ അറസ്റ്റിൽ.

Sudheer K

താന്ന്യത്തെ റോഡുകളുടെ ശോചനീയാവസ്ഥ: കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.

Sudheer K

Leave a Comment

error: Content is protected !!