തൃപ്രയാർ: പ്രമുഖ പ്രവാസി വ്യവസായിയും മത, സാമൂഹിക, സാംസ്‌കാരിക ജീവകാരുണ്യ,മേഖലയിലെ നിറ സാന്നിധ്യമായ ഹോട്ട്പേക്ക് മാനേജിങ്ങ് ഡയറക്ടർ പി.ബി. അബ്ദുൾ ജബ്ബാറിനെ ജന്മ നാടായ തളിക്കുളംആദരിക്കുന്നു. ശിഹാബ് തങ്ങൾ സ്മാരക എക്സെലെൻസി പുരസ്‌കാരം നൽകിയാണ് ജന്മനാട് ആദരിക്കുന്നത്. ജൂലൈ 21 ഞായർ 3.30ന് തളിക്കുളം സെന്റർ ജുമാമസ്ജിദിനോട് ചേർന്ന് നിർമിക്കുന്ന ദാറുൽ മുജ്തബ ഇസ്ലാമിക് അക്കാദമിയിൽ വെച്ച് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ പുരസ്‌കാരം സമ്മാനിക്കും. തളിക്കുളം നമ്പിക്കടവ് സ്വദേശിയായ പി.ബി. അബ്ദുൾ ജബ്ബാർ ഇപ്പോൾ പിതാവിന്റെ ആകസ്മിക നിര്യാണത്തിന് ശേഷം 40 വർഷത്തിൽ അധികമായി ചാമക്കാലയിൽ ആണ് താമസം. ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോട്ട്പാക്ക് 21ലോക രാഷ്ട്രങ്ങളിളായി പടർന്നു കിടക്കുന്ന വ്യവസായ പ്രസ്ഥാനമാണ്.
ജാതി മത വ്യത്യാസമില്ലാതെ നാലായിരം പേർ ജോലി ചെയ്യുന്നു. ചടങ്ങിൽ ശിഹാബ് തങ്ങൾ റിലീഫ് ചെയർമാൻ കെ.എ. ഹാറൂൺ റഷീദ് ന്നധ്യക്ഷത വഹിക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി. എസ്.സി. 10,12ക്ലാസ്സുകളിൽ ഉന്നത വിജയം വരിച്ച വിദ്യാർത്ഥി കൾക്ക് ശിഹാബ് തങ്ങൾ സ്മാരക പുരസ്‌കാരം നൽകും. നജീബ് കാന്തപുരം എംഎൽഎ, ടി.എൻ. പ്രതാപൻ മുൻ എം.പി മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്. റഷീദ്, ജില്ലാ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ്, പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ജലീൽ വലിയകത്ത്, എ. എസ്.എം. അസ്ഹർ അലി തങ്ങൾ, തളിക്കുളം മഹല്ല് റിലീഫ് കമ്മിറ്റി സെക്രട്ടറി എം.സി. മുഹമ്മദ് നാസിം, പി.കെ. ഷാഹുൽ ഹമീദ്, പി.എസ്. എം. ഹുസൈൻ, കെ.എ. ഷൗക്കത്തലി, കെ. എസ്. റഹ്മത്തുള്ള, പി. എം. അബ്ദുൾ ജബ്ബാർ എന്നിവർ പ്രസംഗിക്കും
.