കാഞ്ഞാണി: തകർന്ന കാഞ്ഞാണി- ഏനാമാവ്- ഗുരുവായൂർ റോഡിൽ തെങ്ങിൻ തൈ നട്ട് കോൺഗ്രസിൻ്റെ പ്രതിഷേധം. കെഎസ്ഇബി 110 സബ്സ്റ്റേഷന് സമീപമാണ് റോഡിൽ വലിയ കുഴികൾ അപകട ഭീഷണിയാകുന്നത്. കുഴിയിൽ വാഹനങ്ങൾ വീണ് ആളുകൾ അപകടത്തിൽ പെടുന്നതും നിത്യ സംഭവമായി. കുഴികൾ മൂടാത്ത പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ നടപടയിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി റോഡിൽ പ്രതീകാത്മകമായി തെങ്ങിൻ തൈ നട്ടു പ്രതിഷേധിച്ചു. പ്രതിഷേധ സമരം ഐഎൻടിയുസി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കെ.കെ. പ്രകാശൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് എം.വി. അരുൺ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ വാസു വളാഞ്ചേരി, ജോസഫ് പള്ളിക്കുന്നത്ത്, സ്റ്റീഫൻ നീലങ്കാവിൽ, ഷോയ് നാരായണൻ, ജോജു തേക്കാനത്ത് എന്നിവർ സംസാരിച്ചു.