News One Thrissur
Updates

മണലൂർ സെന്റ് ഇഗ്നേഷ്യസ് പള്ളിയിലെ സംയുക്തതിരുനാളിന് കൊടിയേറി. 

കാഞ്ഞാണി: മണലൂർ സെന്റ് ഇഗ്നേഷ്യസ് പള്ളിയിലെ ഇടവകമദ്ധ്യ സ്ഥനായ വി.ഇഗ്നേഷ്യസ് ലയോളയുടെ സംയുക്തതിരുനാളിന് കൊടിയേറി. ഫാ. ലിയോ പുത്തൂർ കൊടിയേറ്റം നിർവഹിച്ചു. ജൂലായ് 27, 28, 29 തീയതികളിലാണ് തിരുനാൾ. 27 ന് വൈകീട്ട് 6 ന് ആഘോഷമായ പാട്ടുകുർബാന, വേസ‌ര, രൂപം എഴുന്നള്ളിച്ചുവെയ്ക്കൽ. തിരുനാൾ ദിവസമായ ജൂലായ് 28 നു രാവിലെ 6.30ന് ദിവ്യബലി, 10ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ.റോജർ തരകൻ മുഖ്യകാർമ്മികനാകും. ഫാ.ജാക്‌സൻ ചാലക്കൽ സഹകാർമ്മികനാകും. ഫാ. ജസ്റ്റിൻ പൂഴിക്കുന്നേൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം, നേർച്ചവിതരണം ഉണ്ടാകുമെന്ന് ഇടവകവികാരി ഫാ. പ്രിൻസ് പൂവ്വത്തിങ്കൽ അറിയിച്ചു.

Related posts

സറീന കുല്‍സുവിന് ഇന്ത്യന്‍ പൗരത്വം

Sudheer K

നാളെ ജില്ലയിലെ വിവിധ റൂട്ടുകളിൽ സ്വകാര്യ ബസ് പണിമുടക്ക്

Sudheer K

നടൻ ദിലീപ് ശങ്കറിനെ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Sudheer K

Leave a Comment

error: Content is protected !!