News One Thrissur
Updates

പുതുക്കാട് ചായക്കടയിൽ നിന്ന് കഞ്ചാവ് മിഠായി ഉൾപ്പെടെ വൻതോതിൽ ലഹരി വസ്തുക്കൾ പിടികൂടി

തൃശൂർ: പുതുക്കാട് സെൻ്ററിലെ ചായക്കടയിൽ നിന്ന് കഞ്ചാവ് മിഠായി ഉൾപ്പെടെ വൻതോതിൽ നിരോധിത ലഹരി വസ്തുക്കൾ പുതുക്കാട് പോലീസ് പിടികൂടി. കട നടത്തിയിരുന്ന പറപ്പൂക്കര ചാട്ടുപറമ്പിൽ രാജൻ, ലഹരിവില്പനയ്ക്ക് സഹായിയായി നിന്നിരുന്ന കൊടകര സ്വദേശി കാവുങ്ങൽ സൈജോ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. 23 കഞ്ചാവ് മിഠായി,650 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ, രണ്ട് ചാക്ക് പാൻമസാല, 100 ഓളം പാക്കറ്റ് വ്യാജ സിഗററ്റ് എന്നിവ പോലീസ് പിടിച്ചെടുത്തു. രാത്രിയും പകലും പ്രവർത്തിക്കുന്ന ചായക്കടയുടെ മുകളിലുള്ള മുറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കൾ. കഞ്ചാവ് മിഠായിയും പുകയില ഉൽപ്പന്നങ്ങളും

വിദ്യാർത്ഥികൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പുതുക്കാട് എസ്എച്ച്ഒ വി.സജീഷ് കുമാറിൻ്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. പുതുക്കാട് എസ്ഐ എൻ. പ്രദീപ്, സീനിയർ സിപിഒമാരായ അജി, സജീവ്, പ്രശാന്ത്, സിപിഒ ശ്രീജിത്ത്, സ്പെഷൽ ബ്രാഞ്ച് ഗ്രേയ്ഡ് എസ്ഐ കെ.കെ. വിശ്വനാഥൻ എന്നിവർ ചേർന്നാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.

Related posts

വാഹനാപകടത്തിൽ സൈക്കിൾ യാത്രക്കാരന് ഗുരുതര പരിക്ക്

Sudheer K

മണലൂർ സേവാഭാരതി കാര്യാലയ നിർമ്മാണ ഉദ്ഘാടനം ഒക്ടോബർ 14 ന് കാഞ്ഞാണിയിൽ.

Sudheer K

രാജു അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!