News One Thrissur
Updates

തൃപ്രയാറിൽ കഞ്ചാവുമായി യുവാവിനെ പിടികൂടി, പിന്നാലെ എംഡിഎംഎയുമായി കൂട്ടുകാരനും

വാടാനപ്പളളി: കഞ്ചാവും ലഹരിമരുന്നുമായി രണ്ട് യുവാക്കൾ എക്സൈസിന്‍റെ പിടിയിൽ. സായന്ത്, ഷിജിൽ എന്നിവരെയാണ് വാടാനപ്പള്ളി എക്സൈസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 140 ഗ്രാം കഞ്ചാവും, 1.07 ഗ്രാം എംഡിഎംഎയുമാണ് പിടിച്ചെടുത്തത്. വാടാനപ്പള്ളി റെയിഞ്ച് പാർട്ടി നടത്തിയ പട്രോളിംഗിൽ തൃപ്രയാർ ഭാഗത്ത് നിന്നാണ് 140 ഗ്രാം കഞ്ചാവുമായി സായന്തിനെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ചേർപ്പ് ഭാഗത്ത് നിന്ന് ഷിജിൽ എന്ന യുവാവിനെ കൂടി അറസ്റ്റ് ചെയ്തത്. പരിശോധനയിൽ ഇയാളിൽ നിന്നും 1.07 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രതികൾ വാടാനപ്പള്ളി ഭാഗത്ത് കഞ്ചാവും ന്യൂജെൻ മയക്കുമരുന്നായ എംഡിഎംഎയും വൻതോതിൽ കൊണ്ടുവന്ന് ആവശ്യക്കാർക്ക് ചില്ലറ വില്പന നടത്തുന്നവരാണെന്ന് എക്സൈസ് പറഞ്ഞു.

പ്രതികൾക്ക് മയക്കുമരുന്ന് എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് അന്വഷിച്ച് വരികയാണെന്നും എക്സൈസ് സംഘം വ്യക്തമാക്കി. സമാനമായ മറ്റൊരു കേസിൽ നൂറു ഗ്രാമോളം അതിമാരക രാസ ലഹരിയുമായി മാളയിൽ മൂന്നു പേര്‍ പിടിയിലായി. മാള കല്ലൂര്‍ വൈന്തല സ്വദേശി ആട്ടോക്കാരന്‍ വീട്ടില്‍ മനു ബേബി (28), കോഴിക്കോട് ജില്ല മുക്കം ഓമശ്ശേരി സ്വദേശി പുത്തന്‍പുര വീട്ടില്‍ ഷാഹിദ് മുഹമ്മദ് (28), പാലക്കാട് ജില്ലാ പറളി തേനൂര്‍ സ്വദേശി തടത്തില്‍ സണ്ണി ജോസ് ജോണ്‍ (27) എന്നിവരാണ് എംഡിഎംഎയുമായി പിടിയിലായത്.

Related posts

കടൽമണൽ ഖനനം: സിപിഐ തൃപ്രയാറിൽ പ്രതിഷേധ സദസ്സ് നടത്തി

Sudheer K

തെങ്ങ് വീണ് സ്കൂട്ടർ തകർന്നു; മുല്ലശ്ശേരി വനിത പഞ്ചായത്തംഗം രക്ഷപ്പെട്ടത് തലനാരിഴക്ക്

Sudheer K

പാവറട്ടി – ചാവക്കാട് റോഡിൽഗതാഗത നിയന്ത്രണം

Sudheer K

Leave a Comment

error: Content is protected !!