News One Thrissur
Updates

എഞ്ചിൻനിലച്ച് കടലിൽ അകപ്പെട്ട വള്ളത്തിലെ തൊഴിലാളികളെ രക്ഷപ്പെടുത്തി.

കൊടുങ്ങല്ലൂർ: എഞ്ചിൻനിലച്ച് കടലിൽ അകപ്പെട്ട വള്ളത്തിലെ തൊഴിലാളികളെ ഫിഷറീസ് – മറൈൻ എൻഫോഴ്സ്മെൻറ് റെസ്ക്യൂ സംഘം രക്ഷപ്പെടുത്തി. അഴീക്കോട് ഫിഷ് ലാൻറിങ്ങ് സെൻ്ററിൽ നിന്നും ഇന്ന് പുലർച്ചേ മത്സ്യബന്ധനത്തിന് പോയ വാസുദേവം എന്ന ഇൻബോർഡ് വള്ളമാണ് എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയത്. കരയിൽ നിന്നും പത്ത് നോട്ടിക്കല്‍ മൈല്‍ അകലെ പൊക്ലായി വടക്ക് പടിഞ്ഞാറ് ഭാഗത്തായിരുന്നു സംഭവം. അഴിക്കോട് സ്വദേശികളായ 47 മത്സ്യ തൊഴിലാളികളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്.

രാവിലെ 10.00 മണിയോടുകൂടിയാണ് ഫിഷറീസ് സ്റ്റേഷനിൽ സഹായം തേടിക്കൊണ്ടുള്ള സന്ദേശം ലഭിച്ചത്.  ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടര്‍ എം.എഫ്. പോളിൻ്റെ നിര്‍ദേശാനുസരണം മറൈൻ എൻഫോഴ്സ്മെൻ്റ് ആൻ്റ് വിജിലൻസ് വിങ് ഓഫീസർമാരായ ഇ.ആർ. ഷിനിൽകുമാർ, വി.എൻ. പ്രശാന്ത്കുമാർ, വി.എം.  ഷൈബു, റസ്‌ക്യൂ ഗാര്‍ഡ്മാരായ, പ്രമോദ്, അൻസാർ, ബോട്ട് സ്രാങ്ക് ദേവസ്സി മുനമ്പം എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

Related posts

അമ്മാടം ഗവ. എൽ.പി. സ്കൂൾ കെട്ടിട നിർമ്മാണ ശിലാ സ്ഥാപനം

Sudheer K

ഊരകത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച് രക്ഷപ്പെട്ട പ്രതി മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റിൽ

Sudheer K

പിച്ചിയിൽ മരത്തിൽ നിന്ന് വീണ് പരിക്കേറ്റ വയോധികൻ മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!