അന്തിക്കാട്: വിദ്യാർത്ഥികളിലും, യുവാക്കളിലും സൈന്യത്തോടുള്ള വിചാരത്തിലും പെരുമാറ്റത്തിലും രാഷ്ട്ര നിർമ്മാണത്തിനും, സമുഹ നന്മക്കും പ്രചോദനമാകുന്ന തരത്തിൽ സൈനികരും വിദ്യാർത്ഥികളുമായുള്ള സംവാദം അന്തിക്കാട് ഹൈസ്കുളിൽ കേരള സ്റ്റേറ്റ് എക്സ സർവീസ് ലീഗ് അന്തിക്കാട് പഞ്ചായത്ത് കമ്മിറ്റി യുണിൻ്റെ ആഭിമുഖ്യത്തിൽ നടത്തി. കേരള ഗേൾസ് എൻ.സി.സി ബറ്റാലിയൻ കുട്ടനെല്ലുർ റിസൽദാർ മേജർ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. കേരള സ്റ്റേറ്റ് എക്സ സർവീസ് ലീഗ് അന്തിക്കാട് പഞ്ചായത്ത് കമ്മിറ്റി യുണിറ്റ് പ്രസിഡൻ്റ് പി.കെ. മാധവൻ അധ്യക്ഷത വഹിച്ചു.
അന്തിക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻപെക്ടർ കൊച്ചുമോൻ ജേക്കബ്, ഗേൾസ് കാഡ്റ്റ് ഇൻസ്രക്ടർ ആശ കൃഷ്ണൻ, അന്തിക്കാട് ഹൈസ്കുൾ പ്രധാനഅധ്യാപിക വി.ആർ. ഷില്ലി എന്നിവർ വിശിഷ്ടാതിഥികളായി. പിടിഎ .പ്രസിഡൻ്റ് സജീഷ് മാധവൻ, വൈസ് പ്രസിഡൻ്റ് എൻ.എസ്. ഷജിൽ, പി.പി. സുലൈമാൻ, കെ.പത്മനാഭൻ, കെ.ജി. ഭുവനൻ, കെ.കെ. അക്ബർ, കെ.എ. രതീന്ദ്രദാസ് എന്നിവർ പങ്കെടുത്തു.