അന്തിക്കാട്: സി.പി.എം.ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തിക്കാട് അക്ഷയ കേന്രത്തിൻ്റെ സഹകരണത്തോടെ ക്ഷേമനിധി, സാമൂഹിക സുരക്ഷ പെൻഷൻ ഗുണഭോക്താക്കൾക്ക് വേണ്ടി അന്തിക്കാട് സിഐടിയു ഹാളിൽ മസ്റ്ററിംഗ് ക്യാംപ് ആരംഭിച്ചു. സി.പി.എം അന്തിക്കാട് ലോക്കൽ സെക്രട്ടറി എ.വി. ശ്രീവത്സൻ ഉദ്ഘാടനം നിർവഹിച്ചു. കെ.വി. രാജേഷ് അധ്യക്ഷത വഹിച്ചു. ദിലിപ് കുമാർ, കെ.ജി. ഭുവനൻ, സതിശൻ മാഷ്, വൈശാഖ് അന്തിക്കാട്, ശശി ചേറ്റകുളം എന്നിവർ പങ്കെടുത്തു. ഞായറാഴ്ച ഉച്ചയ്ക്ക് 1 വരെ മസ്റ്ററിംഗ് സൗകര്യം ക്യാംപിൽ ഉണ്ടായിരിക്കുന്നതാണ്
previous post