ചാഴൂർ: ഇരുവശവും പുല്ലും പാഴ്ച്ചെടികളും നിറഞ്ഞ ആലപ്പാട് ഇരട്ടപ്പാലം കനാൽ റോഡ് ശ്രമദാനത്തിലൂടെ വൃത്തിയാക്കി യുവതീ യുവാക്കൾ മാതൃകയായി. വെണ്ണീറായ് സ്വർഗ്ഗ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് അംഗങ്ങളായ യുവതീ യുവാക്കളാണ് ഏറെനാളായി പൊന്തക്കാട് നിറഞ്ഞ് ഗതാഗതത്തിന് തടസ്സമായും ഇഴജന്തുക്കളുടെ ശല്യവുമായി കിടന്നിരുന്ന റോഡും കനാലും വൃത്തിയാക്കിയത്. ക്ലബ്ബ് പ്രസിഡൻ്റ് കെ.വി. സുബ്രമഹ്ണ്യൻ, സെക്രട്ടറി നിഖിൽ, പി.കെ. അഖിൽ, രാഖി, നിമിഷ തുടങ്ങിയവരുടെ നേതൃത്വത്തിൽ 15 ഓളം ക്ലബ്ബംഗങ്ങൾ ശ്രമദാനത്തിൽ പങ്കെടുത്തു
previous post