News One Thrissur
Thrissur

അരിമ്പൂർ കുന്നത്തങ്ങാടിയിൽ വയോധികൻ കോൾപ്പാടത്തെ വെള്ളത്തിൽ മുങ്ങി മരിച്ചു

അരിമ്പൂർ: വയോധികനെ കോൾപ്പാടത്തെ വെള്ളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കഴക്കേ പരയ്ക്കാട് പണ്ടാരത്ത് ലെയ്നിൽ കോലാട്ട് പ്രഭാകരനാണ് (74) മരിച്ചത്.  ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. കോൾപ്പാട ബണ്ടിലൂടെ നടക്കാനിറങ്ങിയതാണ് പ്രഭാകരൻ. ഉച്ചഭക്ഷണം കഴിക്കാൻ എത്താതായതോടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കോൾപ്പാടത്തെ ബണ്ടിനോട് ചേർന്ന വെള്ളത്തിൽ കിടക്കുന്നത് കണ്ടത്. കോൾപ്പാടത്തെ ബണ്ടിലൂടെ നടന്നു പോകുമ്പോൾ വെള്ളത്തിൽ വീണതാണെന്നാണ് നിഗമനം. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അന്തിക്കാട് പോലീസ് സ്ഥലത്തെത്തിയിരുന്നു. ഭാര്യ: തങ്ക. മക്കൾ: സ്മിത, സംഗീത , സുമേഷ്. മരുമക്കൾ: പ്രഹ്ലാദൻ, അനിൽ, സോന. സംസ്കാരം തിങ്കളാഴ്ച നടക്കും

Related posts

ക്യാമ്പ് ഷോർട്ട് ഫിലിം സ്വിച്ച് ഓൺ കർമ്മവും, ലഹരിക്കെതിരെ “വാളാൽ ” ടെലി സിനിമാ പ്രദർശനവും തിങ്കളാഴ്ച അന്തിക്കാട്ട്

Sudheer K

റെസിഡന്റ്‌സ് അസോസിയേഷൻ രൂപീകരണം

Sudheer K

അഴീക്കോട് പുഴയോരത്ത് കെട്ടിയിട്ടിരുന്ന മത്സ്യ ബന്ധന വള്ളം നശിപ്പിച്ച നിലയിൽ കണ്ടെത്തി.

Sudheer K

Leave a Comment

error: Content is protected !!