മുല്ലശ്ശേരി: പെരുവല്ലൂർ സ്വദേശിയെ കാപ്പ നിയമ പ്രകാരം നാടുകടത്തി. പെരുവല്ലൂർ മുള്ളോത്ത് വീട്ടിൽ അമൽ വിഷ്ണു (21) വി നെയാണ് തൃശൂർ റേഞ്ച് ഡെപ്യൂട്ടി പോലീസ് ഇൻസ്‌പെക്ടർ ജനറലിന്റെ കാപ്പ നിയന്ത്രണ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തൃശൂർ സിറ്റി ജില്ലാ പോലീസ് കമ്മീഷണർ ആർ. ഇളങ്കോയുടെ നിർദേശ പ്രകാരം ഗുരുവായൂർ എസിപി ടി.എസ്. സിനോജിൻ്റെ നേതൃത്വത്തിൽ പാവറട്ടി എസ് ഐ ഡി. വൈശാഖ് തൃശൂർ ജില്ലയിൽ പ്രവേശിക്കുന്നത് 1 വര്‍ഷ കാലയളവിൽ വിലക്കിയത്. പാവറട്ടി പോലീസ് സ്റ്റേഷനിൽ ദേഹോപദ്രവം ഏൽപ്പിക്കൽ, മോഷണം, മയക്കുമരുന്ന് ഇനത്തിൽപ്പെട്ട് കഞ്ചാവ് വിൽപ്പന തുടങ്ങിയകേസുകളിൽ പ്രതിയായ ഇയാൾ പ്രദേശത്തെ അറിയപ്പെടുന്ന ഗുണ്ടയാണെന്ന് പോലീസ് പറഞ്ഞു. പാവറട്ടി പോലീസ് സ്റ്റേഷനിൽ മാത്രമായി കാപ്പ ചുമത്തുന്ന അഞ്ചമത്തെ വ്യക്തിയാണ് ഇയാൾ.