അന്തിക്കാട്: ബ്ലോക്ക് പഞ്ചായത്തിലെ അഞ്ച് പഞ്ചായത്തുകളിൽ എസ്എസ്എൽസിക്കും പ്ലസ്ടുവിനും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും സ്കൂളുകളേയും കാഞ്ഞാണി മരിയ ഓഡിറ്റേറിയത്തിൽ നടന്ന ചടങ്ങിൽ ആദരിച്ചു. മണലൂർ നിയോജക മണ്ഡലം എംഎൽഎ മുരളി പെരുനെല്ലി ഉദ്ഘാടനം നിർവഹിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശിധരൻ അധ്യക്ഷത വഹിച്ചു. നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം വി.എൻ. സുർജിത്ത് മുഖ്യാതിഥിയായി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിന്ധു ശിവദാസ്, അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് ജീന നന്ദൻ, അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ, മണലുർ പഞ്ചായത്ത് പ്രസിഡൻ്റ് സൈമൺ തെക്കത്ത്, ചാഴുർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. മോഹൻദാസ്, മുൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ കെ.രാമചന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സീന അനിൽകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് മുഹമ്മദാലി, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.സുഷമ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.