News One Thrissur
Updates

സേവ് അർജ്ജുൻ: തൃശ്ശൂർ കോർപ്പറേഷന് മുന്നിൽ മുട്ടിലിരുന്ന് സമരവുമായി ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

തൃശ്ശൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞു വീണ് കാണാതായ അർജ്ജുനായി തൃശ്ശൂരിൽ മുട്ടിലിരുന്ന് സമരവുമായി ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. തൃശ്ശൂർ കോർപ്പറേഷൻ ഓഫീസിന് മുന്നിലാണ് പൊരിവെയിലിൽ ‘സേവ് അർജ്ജുൻ’ എന്ന വാക്യം ഉയർത്തി മുട്ടിലിരുന്ന് സമരം നടത്തിയത്.

ജോലിക്കിടയിൽ ദുരന്തത്തിൽപ്പെട്ട അർജ്ജുനെ എത്രയും വേഗം കണ്ടെത്താനുള്ള നടപടികൾ ഊർജിതമാക്കണമെന്ന് അസോസിയേഷൻ അംഗങ്ങൾ ആവശ്യപ്പെട്ടു. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അർജ്ജുനോട് നീതി പുലർത്തണമെന്നും ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

Related posts

ഹജ്ജ് കർമ്മത്തിനിടെ മക്കയിൽ പാവറട്ടി സ്വദേശി കുഴഞ്ഞു വീണു മരിച്ചു

Sudheer K

തൂക്കിയെടുത്ത് എറിയും’; പാലയൂർ പള്ളിയിൽ ക്രിസ്മസ് കരോൾ ഗാനം പാടുന്നത് മുടക്കി പോലീസ്

Sudheer K

പാടൂർ അലീമുൽ ഇസ്‍ലാം ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക റീന ലൂയിസിനെ ആദരിച്ചു. 

Sudheer K

Leave a Comment

error: Content is protected !!