അന്തിക്കാട്: ഡിവൈഎഫ്ഐ – എസ്എഫ്ഐ പടിയം മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു ,വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിച്ച് പ്രതിഭകളെയും ആദരിച്ചു. മുത്തേടത്ത് കന്യകാമഹേശ്വരി നാളിൽ നടന്ന ചടങ്ങിൽ മണലുർ എം.എൽ.എ മുരളി പെരുനെല്ലി ഉദഘാടനം നിർവഹിച്ചു.
സി.പി.എം വെസ്റ്റ് ലോക്കൽ സെക്രട്ടറി ടി. ഐ. ചാക്കോ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശിധരൻ, ജില്ലാ പഞ്ചായത്ത് അംഗം വി.എൻ. സുർജിത്ത് മുഖ്യാതിഥികളായി, ഡി.വൈ.എഫ്.ഐ പടിയം മേഖല പ്രസിഡൻ്റും ബ്ലോക്ക് മെമ്പറുമായ അബ്ദുൾ ജലീൽ എടയാടി, തൃശ്ശൂർ വിമല കോളേജിലെ സോഷ്യോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.കെ.ബിനു വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് നൽകി. അന്തിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുജിത്ത് അന്തിക്കാട്, ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ മേനക മധു, വാർഡ് മെമ്പർമാരായ സരിത സുരേഷ്, മിനി ചന്ദ്രൻ, എസ്.എഫ്.ഐ മണലുർ ഏരിയ കമ്മിറ്റി സെക്രട്ടറി അതുൽ, ഡി.വൈ.എഫ്.ഐ മണലുർ ബ്ലോക്ക് പ്രസിഡൻ്റ് കെ.സച്ചിൻ എന്നിവർ പങ്കെടുത്തു.