കാരമുക്ക്: സിപിഐ കാരമുക്ക് കിഴക്ക് ബ്രാഞ്ചിന്റെ നേതൃത്യത്തിൽ മണലൂർ ഗ്രാമപഞ്ചായത്തിലെ 13ാം വാർഡിലെ തകർന്ന റോഡുകൾ സഞ്ചാര യോഗ്യമാക്കുക,വാർഡ് മെമ്പറുടെയും പഞ്ചായത്ത് ഭരണ സമതിയുടെയും അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രകടനവും പ്രതിഷേധ യോഗവും നടത്തി. പ്രതിഷേധയോഗം സിപിഐ തൃശ്ശൂർ ജില്ലാ കൗൺസിൽ അംഗം കെ.വി. വിനോദൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് അസി. സെക്രട്ടറി റോയ് താണിക്കൽ അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി വിനീത് പാറമേൽ,അഖില അരുൺ, എഐവൈഎഫ് കാരമുക്ക് മേഖല സെക്രട്ടറി ഷൈമേഷ് പാലാഴി, സിപിഐ കാരമുക്ക് ലോക്കൽ കമ്മിറ്റി അംഗം ഇഗ്നേഷ്യസ്, കാരമുക്ക് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ സൗമ്യ ഗിരീഷ്, രമേഷ്, മണി, ശശി, നന്ദു, ബാബു, ഷനിത, അക്ഷയ, തുളസി എന്നിവർ പങ്കെടുത്തു