News One Thrissur
Updates

കൊടുങ്ങല്ലൂരിൽ ബി.ജെ.പി. നേതാക്കക്കൾക്കെതിരെ പൊലീസ് 107 വകുപ്പ് ചുമത്തി കേസടുത്തു.

കൊടുങ്ങല്ലൂർ: മൂന്ന് വനിത നേതാക്കളടക്കം എട്ട് ബി.ജെ.പി. നേതാക്കൾക്ക് എതിരെ തുടർച്ചയായി ഗുരുതര കുറ്റകൃത്യങ്ങൾ നടത്തുന്നവർക്കു എതിരെയുള്ള സിആർപിസി 107 വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. ബി.ജെ.പി. ജില്ലാ സെൽ കോ ഓർഡിനേറ്റർ പി.എസ്. അനിൽ കുമാർ, മണ്ഡലം പ്രസിഡന്റുമാരായ കെഎസ്. വിനോദ്, സെൽവൻ മണക്കാട്ടുപടി, നഗരസഭ കൗൺസിലർ കെ.എസ്. ശിവറാം, വ്യാപാരി വ്യവസായി സംഘം ജില്ലാ വൈസ് പ്രസിഡൻ്റ് ജീവൻ നാലുമാക്കൽ, ക്ഷേത്ര സംരക്ഷണ സമിതി മാതൃ സമിതി ജില്ലാ പ്രസിഡൻ്റ് ഡോ. ആശാലത, ക്ഷേത്ര സംരക്ഷണ സമിതി പ്രവർത്തകരായ താര അജിത്ത്, സിനി സെൽവരാജ് എന്നിവർ ക്കെതിരെയാണ് കേസെടുത്തത്. ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ക്ഷേത്ര സംരക്ഷണ സമതിയുടെ നേതൃത്വത്തിലുള്ള അയ്യപ്പ ഭക്ത്‌ത വിശ്രമ കേന്ദ്രത്തിനു കഴിഞ്ഞ വർഷം ദേവസ്വം അനുമതി നിഷേധിച്ചിരുന്നു. ഇതേതുടർന്നു ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ ഇവർ സജീവമായിരുന്നു ഇതു ചൂണ്ടിക്കാട്ടിയാണ് പൊലീസ് കേസെടുത്ത തെന്നാണ് സൂചന.

Related posts

മനക്കൊടി- പുള്ള് റോഡിൽ മാലിന്യം വലിച്ചെറിഞ്ഞതിന് വീട്ടമ്മയിൽ നിന്നും 10000 രൂപ പിഴ ഈടാക്കി

Sudheer K

കാരമുക്ക് ദേശവിളക്ക് മഹോത്സവവും  അന്നദാനവും – 26 ന് 

Sudheer K

ഗുരുവായൂരിൽ വീട്ടമ്മയുടെ അഞ്ചര പവൻ്റെ താലി മാല കവര്‍ന്നു.

Sudheer K

Leave a Comment

error: Content is protected !!