News One Thrissur
Updates

ഹെൽത്ത് കാർഡ് ക്യാമ്പ് നടത്തി

പഴുവിൽ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നാട്ടിക നിയോജകമണ്ഡലം യൂത്ത് വിങ്ങിൻ്റെയും, ഫ്യൂചറേസ് ഹോസ്പിറ്റലിൻ്റെയും നേതൃത്വത്തിൽ ഹെൽത്ത് കാർഡ് ക്യാമ്പ് നടത്തി. പഴുവിൽ ജേപ്പിസ് സംഗമം ഹാളിൽ വെച്ച് നടത്തിയ ക്യാമ്പ് നാട്ടിക നിയോജകമണ്ഡലം ട്രഷററും ബേക്കേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായ ഷാജഹാൻ എൻ.കെ. ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് നാട്ടിക നിയോജകമണ്ഡലം ചെയർമാൻ താജുദ്ദീൻ കാവുങ്ങൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ കൺവീനർ അരുൺ പി സ്വാഗതം ആശംസിച്ചു. പഴുവിൽ യൂണിറ്റ് ജനറൽ സെക്രട്ടറി ഷിനോദ് ചിറയിൽ, വലപ്പാട് യൂണിറ്റ് ജനറൽ സെക്രട്ടറി ആർ.എ. മുഹമ്മദ്, ജോബി കുറ്റികാടൻ, രതീഷ് ചേർപ്പ്, ശരത്ത് ചേർപ്പ്, അനിൽകുമാർ തളിക്കുളം, റെഫീഖ് കിഴക്കേനട എന്നിവർ പ്രസംഗിച്ചു. ഫൈസൽ ഇ.എസ്, സോന സെബാസ്റ്റ്യൻ, അതുൽ കൃഷ്ണ കെ.പി, സാഹിർ ഹസ്സൻ, മീര എ.കെ, മൻമോഹൻ എം കെ എന്നിവർ നേതൃത്വം നൽകി. ഡോ. ഹിബ്ബ സഞ്ജീദ്, ജീനോ പീറ്റർ എന്നിവർ ബോധവൽക്കരണ ക്ലാസ് നടത്തി. യൂത്ത് വിങ് നാട്ടിക നിയോജകമണ്ഡലം ട്രഷറർ ശ്രീരജ് നന്ദി പറഞ്ഞു.

Related posts

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; യാത്രികന് പരിക്കേറ്റു

Sudheer K

പുഷ്പാർജിനി അന്തരിച്ചു. 

Sudheer K

മാള സ്വദേശിയായ എസ്ഐ മുങ്ങിമരിച്ചു. 

Sudheer K

Leave a Comment

error: Content is protected !!