തൃശ്ശൂർ: കൊക്കാലയിൽ കടകളുടെ ബോർഡുകൾ താഴേക്ക് വീണു. തലക്കോട്ടുകര കുറുമാൽ കനാലിന് സമീപം റോഡിലേക്ക് മരം വീണു. പുറനാട്ടുകരയിൽ മരക്കൊമ്പ് ദേഹത്തേക്ക് വീണ് ഒരാൾക്ക് പരിക്ക്. പൂവണി ചിന്മയ സ്കൂളിന്റെ ബസ്റ്റോപ്പിന് മുകളിലേക്ക് തെങ്ങ് വീണു. ആർക്കും പരിക്കില്ല.