കണ്ടശങ്കടവ്: ഫ്രാൻസിസ് ലൈൻ – മുറ്റിച്ചൂർ – തൃപ്രയാർ പിഡബ്ല്യുഡി റോഡിൽ കഴിഞ്ഞ രണ്ടുമാസമായി തകർന്ന ഭിത്തി പുനർനിർമ്മിക്കുക. റോഡ് സഞ്ചാരയോഗ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഫെന്റാസ്റ്റിക് ബസ്റ്റോപ്പിനു മുൻവശം മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ധർണ നടത്തി. ഒട്ടേറെ സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ യാത്ര ചെയ്യുന്ന പൊതുമരാമത്ത് റോഡ് സംരക്ഷണ ഭിത്തിയില്ലാതെ ഏതു സമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ധർണ ഡിസിസി ജനറൽ സെക്രട്ടറി കെ.ബി. ജയറാം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് എം.വി. അരുൺ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ.കെ. ബാബു മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് നേതാക്കളായ പുഷ്പ വിശ്വംഭരൻ,വാസു വളാഞ്ചേരി, ജോസഫ് പള്ളിക്കുന്നത്ത്, സി.എൻ. പ്രഭാകരൻ, സ്റ്റീഫൻ നീലങ്കാവിൽ, ഷാലി വർഗീസ്, കെ.എ. ബാബു, വി.വി. ജോൺസൺ,പീതാംബരൻ രാരംഭത്ത് എന്നിവർ സംസാരിച്ചു.