കാഞ്ഞാണി: മിന്നൽ ചുഴലിയിൽ തെങ്ങിൻ പട്ട വന്നടിച്ച് യാത്രക്കാരുമായി പോയിരുന്ന ബസിൻ്റെ മുൻവശത്തെ ചില്ല് തകർന്നു. ഡ്രൈവർക്ക് കാലിലും കയ്യിലും പരിക്കേറ്റു,തൃശൂരിൽ നിന്നും തൃപ്രയാർ വഴി എടമുട്ടത്തേക്ക് സർവീസ് നടത്തുന്ന നിർമ്മാല്യം ബസാണ് അപകടത്തിൽ പ്പെട്ടത്. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പെട്രോൾ പമ്പിന് സമീപത്തെ മരവും കാറ്റിൽപ്പെട്ട് വീണു. ഡ്രൈവർ മണലൂർ സ്വദേശി പൂക്കാട്ട് വീട്ടിൽ രാഹുൽ ( 29) ന് കൈയ്യിനും കാലിനും പരിക്കേറ്റു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു.