എങ്ങണ്ടിയൂർ: പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഗണിക്കുക, വെള്ളക്കെട്ട് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ബിജെപി എങ്ങണ്ടിയൂർ പഞ്ചായത്ത് കമ്മറ്റി ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ദയനന്ദൻ മാമ്പുള്ളി ഉദ്ഘാടനംചെയ്തു. വത്സൻ മുളക്കൽ, ശിവൻ പഴഞ്ചേരി, സി.എസ്. സുധീഷ് എന്നിവർ സംസാരിച്ചു. മെമ്പർമാരായ ഉഷ സുകുമാരൻ, ഷീന ദിലീപ്കുമാർ എന്നിവർ പങ്കെടുത്തു തുടർന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കു നിവേദനം സമർപ്പിക്കുകയും ചെയ്തു.