News One Thrissur
Updates

ശക്തമായ ചുഴലിക്കാറ്റിൽ അകപ്പെട്ട് മത്സ്യബന്ധന വള്ളം; 40 ഓളം തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

ചാവക്കാട്: മുനക്കകടവ് അഴിമുഖത്ത് മൽസ്യബന്ധനത്തിനായി പോയ വള്ളം ചുഴലിക്കാറ്റിൽ പെട്ടു. 40 ഓളം തൊഴിലാളികൾ തലനാരിഴക്ക് രക്ഷപ്പെട്ടു. ചോഴിയേരകത്ത് വാസുദേവന്റെ ഉടമസ്ഥയിലുള്ള അപ്പുമാർ -3 എന്ന മത്സ്യബന്ധന വള്ളമാണ് അപകടത്തിൽപ്പെട്ടത്. ഇന്നുച്ചയോടെ മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ച് വരുമ്പോഴാണ് സംഭവം. ശക്തമായ കാറ്റിൽ ബോട്ടിന്റെ മേൽക്കൂര പറന്നുപോയി. ഒരു ലക്ഷത്തോളം നഷ്ടം വന്നതായി തൊഴിലാളികൾ പറഞ്ഞു. ഇന്ന് രാവിലെയാണ് മുനക്കകടവിൽ നിന്ന് മത്സ്യബന്ധനത്തിനായി ഇവർ പുറപ്പെട്ടത്.

Related posts

കണ്ടശ്ശാങ്കടവ് മാമ്പുള്ളിയിൽ പുഴ കയ്യേറ്റം: പ്രതിഷേധവുമായി കെഎസ്കെടിയു മാർച്ച്.

Sudheer K

അന്തിക്കാട് റമദാൻ കിറ്റ് വിതരണം നടത്തി.

Sudheer K

നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യമില്ല 

Sudheer K

Leave a Comment

error: Content is protected !!