അരിമ്പൂർ: കക്കാട് വാദ്യകലാ നിധി പുരസ്കാരം നേടിയ പഞ്ചവാദ്യ കലാകാരൻ പരയ്ക്കാട് തങ്കപ്പൻ മാരാരെ സഹപാഠികൾ ആദരിച്ചു. അരിമ്പൂർ ഹൈസ്കൂളിലെ 1973- 74 എസ്എസ്എൽസി ബാച്ചിന്റെ അമ്പതാം വാർഷിക സമാപന യോഗത്തിലാണ് ആദരവ് നടന്നത്. പ്രസിഡൻ്റ് ഡോ. ഉണ്ണികൃഷ്ണൻ, സരള ഹരിദാസ് എന്നിവർ ഉപഹാര സമർപ്പണം നടത്തി. വി.ആർ. പദ്മനാഭൻ, കെ. സദാശിവൻ, വർഗീസ് അച്ചിങ്ങാടൻ, സാംസൺ അരിമ്പൂർ എന്നിവർ പ്രസംഗിച്ചു.