News One Thrissur
Updates

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കാഞ്ഞാണി യൂണിറ്റ് കൺവൻഷൻ നടത്തി

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കാഞ്ഞാണി യൂണിറ്റ് കൺവൻഷൻ നടത്തി.

.കാഞ്ഞാണി: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കാഞ്ഞാണി യൂണിറ്റ് കൺവൻഷൻ നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ബിന്ദു സജി ഉദ്ഘാടനം നിർവഹിച്ചു. മെമ്പർമാരുടെ മക്കളിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രസിഡണ്ട് ടി.എൻ. പ്രേമരാജൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജി ഗോപാലകൃഷ്ണൻ റിപ്പോർട്ടും ഏരിയാ പ്രസിഡൻ്റ് സതീഷ് നാരായണൻ വ്യാപാരമിത്ര വിശദീകരണവും ഏരിയ സെക്രട്ടറി കെ.എൽ. ജോസ് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയാ ട്രഷറർ കെ.ജി. സന്തോഷ് കുമാർ വ്യാപാര മിത്ര അംഗത്വ കാർഡ് വിതരണം ചെയ്തു. പി.ഡി. ജയശങ്കർ സ്വാഗതവും കെ.എസ്. സുഗതൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി പി.ഡി. ജയശങ്കർ (പ്രസിഡൻ്റ്), ഷാജി ഗോപാലകൃഷ്ണൻ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

Related posts

വൈദ്യുതി ചാർജ് വർധനവിനെതിരെ കാഞ്ഞാണിയിലെ കെഎസ്ഇബി സബ് സ്റ്റേഷനിലേക്ക് മണലൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ മാർച്ചും ധർണ്ണയും.

Sudheer K

കഴിമ്പ്രം തീരോത്സവത്തിന് ഇന്ന് കൊടിയേറും

Sudheer K

ഉപജില്ല കായിക മേളയിൽ കെ.ജി.എം സ്കൂൾ ചാമ്പ്യന്മാരായി.

Sudheer K

Leave a Comment

error: Content is protected !!