തൃപ്രയാർ: എടമുട്ടം പഴച്ചോട് പെട്രോൾ പമ്പിന് സമീപം നാലമ്പല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നവർ സഞ്ചരിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് 6 പേർക്ക് പരിക്കേറ്റു. തിരുവനന്തപുരം സ്വദേശിനികളായ പിൻമൂട് ഭഗവതി നട വത്സല വിലാസത്തിൽ വത്സല (77), പള്ളിച്ചാൽ വെങ്ങാനൂർ തെരുവ് സുധാഭവനിൽ വൽസലകുമാരി (76), രാധുവിളക്കത്ത് വീട്ടിൽ ലത (75), കുന്നിൽ പുത്തൻവീട്ടിൽ ജയ (73), നേമം മൂർത്തലയ്ക്കൽ ആർ ജി ഭവനിൽ രാധമ്മ (75), ഓട്ടോ ഡ്രൈവർ ഗുരുവായൂർ സ്വദേശി നെന്മിനി തൈവളപ്പിൽ ശങ്കുണ്ണി മകൻ രാജു(56) എന്നിവരെ തൃപ്രയാർ ആക്ട്സ് പ്രവർത്തകർ വലപ്പാട് ഗവ:ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമുള്ളതല്ല.