News One Thrissur
Updates

പെരുവല്ലൂരിൽ വെള്ളക്കെട്ടിനെ ഉടർന്ന് വീട് തകർന്നു വീണു; നാല് വീടുകൾ തകർച്ച ഭീഷണിയിൽ.

മുല്ലശ്ശേരി: പെരുവല്ലൂർ അംബേദ്കർ ഗ്രാമത്തിൽ വെള്ളകെട്ടിനെ തുടർന്ന് വീട് തകർന്നു. പെരുവല്ലൂർ വെട്ടിപ്പറജാനകിയുടെ വീടാണ് ചൊവ്വാഴ്ച തകർന്നത്.

പെരുവല്ലൂരിലെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കരിങ്കൽ ക്വാറി നിറഞ്ഞ് കവിഞ്ഞ് വെള്ളം കെട്ടി നിൽക്കുന്നതിനാൽ സമീപത്തെ നാല് വീടുകൾ തകർച്ചാ ഭീഷിണിയിലാണ്. വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ഒരാഴ്ചയോളമായി ജാനകി മാറി താമസിക്കുകയായിരുന്നതിനാൽ അപകട സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.

പെരുവല്ലൂർ കരിങ്കൽ ക്വാറി പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അടിയന്തരനടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്വകാര്യ ക്വാറി ഉടമസ്ഥർക്കെതിരെ നിലവിൽ ആർ ആർ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീദേവി ജയരാജൻ പറഞ്ഞു. ബുധനാഴ്ച്ച മുതൽ വെള്ളകെട്ടൊഴി വാക്കുന്നതിന് പഞ്ചായത്ത് ഇടപെട്ട് മോട്ടോർ സ്ഥാപിച്ച് ക്വാറിയിൽ നിന്നുള്ള ഓവർ ഫ്ളോ വെള്ളം അടിച്ച് വറ്റിക്കുമെന്നും അവർ പറഞ്ഞു. കൂടാതെ അപകട ഭീഷണി നിലനിൽക്കുന്ന 5 കുടുംബങ്ങൾക്കും ഭൂമിയും വീടും ലഭ്യമാക്കുന്നതിന് നടപടി വേണമെന്ന് ദുരന്ത നിവാരണ വകുപ്പിനോട് പഞ്ചായത്ത് കമ്മിറ്റി യോഗം രേഖ മൂലം ആവശ്യപ്പെട്ടതായും പ്രസിഡൻറ് പറഞ്ഞു. ക്വാറിയുമായി ബന്ധപെട്ട നിലവിലെ പ്രശ്നങ്ങളെ കുറിച്ച് ദുരന്തനിവാരണ അതോറിറ്റിക്ക് പരാതി നൽകിയതായും പ്രസിഡൻ്റ് അറിയിച്ചു.

Related posts

ദേശീയപാത നെല്ലായി കൊളത്തൂരിൽ ബസ് ഇടിച്ച് കാർ യാത്രക്കാരായ മൂന്ന് പേർക്ക് പരിക്കേറ്റു.

Sudheer K

അന്തിക്കാട് ഗ്രാമപഞ്ചായത്തിലെ സമ്പൂർണ്ണ റോഡുകളുടെ തകർച്ച: കോൺഗ്രസ് പഞ്ചായത്ത് ഓഫീസിനു മുന്നിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.

Sudheer K

വിവാഹദിനത്തിൽ അപകടം: ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!