News One Thrissur
Updates

വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മമ്മിയൂര്‍ ക്ഷേത്രം സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു

കുന്നംകുളം: റോഡിലെ കുഴിയില്‍ ചാടി നിയന്ത്രണം വിട്ട ബൈക്ക് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു. മമ്മിയൂര്‍ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ പോര്‍ക്കുളം കൊങ്ങണൂര്‍ വിളക്കുമാടത്തില്‍ ശശിധരനാ(62)ണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് പാറേമ്പാടം കുരിശു പള്ളിക്ക് സമീപത്തായിരുന്നു അപകടം. തുടർന്ന് എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികിൽസയിലിരിക്കെയാണ് മരിച്ചത്.  ഷീബയാണ് ഭാര്യ. ശബില്‍ കൃഷ്ണ, സനിക എന്നിവര്‍ മക്കളാണ്.

Related posts

മുഹമ്മദാലി അന്തരിച്ചു.

Sudheer K

അരിമ്പൂരിൽ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാല്‍നട യാത്രക്കാരന്‍ മരിച്ചു.

Sudheer K

മദ്യലഹരിയില്‍ പൊലീസ് ജീപ്പിന് മുകളില്‍ കയറി അഭ്യാസപ്രകടനം; 4 പേർ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!