News One Thrissur
Updates

മുകേഷ് അംബാനിയുടെ സഹായത്തോടെ ഗുരുവായൂരിൽ 56 കോടിയുടെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി നിര്‍മാണം ജൂലൈ 30 ന്.

ഗുരുവായൂർ: ദേവസ്വം ബോര്‍ഡിന്റെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയുടെ നിര്‍മാണത്തിന് അനുമതി. മന്ത്രി വി.എന്‍ വാസവന്‍ ഈ മാസം 30 ന് ആശുപത്രിയുടെ തറക്കല്ലിടല്‍ നിര്‍വഹിക്കും.

ദേവസ്വം മെഡിക്കല്‍ സെന്ററിന്റെ തെക്ക് ഭാഗത്ത് രണ്ടരയേക്കറിലാണ് ആശുപത്രി ഉയരുക. റിലയന്‍സ് ഗ്രൂപ്പ് മേധാവി മുകേഷ് അംബാനി ആശുപത്രി നിര്‍മാണത്തിനായി 56 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. 2022 സെപ്റ്റംബറില്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തിയപ്പോഴാണ് അദ്ദേഹം തുക വാഗ്ദാനം ചെയ്തത്. ആശുപത്രിയുടെ നിര്‍മാണത്തിന് അനുമതി ലഭിച്ചതായി അംബാനി ഗ്രൂപ്പിനെ അറിയിച്ചിട്ടുണ്ട്. ഒപ്പം ആശുപത്രിയുടെ രൂപരേഖയും കൈമാറിയിട്ടുണ്ട്. അംബാനി വൈകാതെ തന്നെ തുക കൈമാറുമെന്നാണ് റിപ്പോര്‍ട്ട്.

Related posts

നാട്ടിക നിയോജക മണ്ഡലം എംഎൽഎ വിദ്യാഭ്യാസ അവാർഡ് – 2024. അപേക്ഷ ക്ഷണിക്കുന്നു

Sudheer K

ഇ.ബി. ഉണ്ണികൃഷ്ണൻ അന്തരിച്ചു

Sudheer K

സ്കൂട്ടറിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണ രണ്ടര വയസ്സുകാരി ലോറി കയറി മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!