News One Thrissur
Updates

അരിമ്പൂരിൽ ആംബുലൻസ് മതിലിൽ ഇടിച്ച് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു.

അരിമ്പൂർ: ആംബുലൻസ് മതിലിൽ ഇടിച്ച് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. കണ്ടശാങ്കടവിലുള്ള ഡി – കോഡ് എന്ന ആംബുലൻസാണ് അപകടത്തി ൽപെട്ടത്. ആംബുല ൻസിൽ ഡ്രൈവറെ കൂടാതെ മറ്റു മൂന്നുപേർ ഉണ്ടായിരുന്നതായി പറയുന്നു. തൃശ്ശൂരിൽ നിന്ന് രോഗികളെ ഇറക്കി വരികയായിരുന്നു ആംബുലൻസ്. നിയന്ത്രണം വിട്ട് കോൺഗ്രസ് ഓഫീസിന് സമീപത്തുള്ള മതിലിൽ ഇടിച്ചാണ് മറിഞ്ഞത്. കനത്ത മഴയും ഈ സമയം ഉണ്ടായിരുന്നു. രോഗികളല്ല ആംബുലൻസിൽ ഉണ്ടായിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. അമിതവേഗത്തിൽ എത്തിയ ആംബുലൻസ് മതിലിലും മരത്തിലും ഇടിച്ച് റോഡിലേക്ക് മറിയുകയായിരുന്നുവെന്ന് പറയുന്നു.

Related posts

കടവല്ലൂരിൽ സ്വകാര്യ ബസിൻ്റെ ചക്രം കയറി കണ്ടക്ടർക്ക് ഗുരുതര പരിക്കേറ്റു. 

Sudheer K

തൃശ്ശൂർ വെസ്റ്റ് ഉപജില്ല കലോത്സവ ലോഗോ പ്രകാശനവും, സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും അന്തിക്കാട് ഹൈസ്കൂളിൽ നടന്നു.

Sudheer K

സർവകാല റെക്കോർഡിട്ട് സ്വർണ്ണവില

Sudheer K

Leave a Comment

error: Content is protected !!