News One Thrissur
Updates

ഗം​ഗാവലി നദിയിൽ കണ്ടെത്തിയ ട്രക്ക് അര്‍ജുന്റേത്; സ്ഥിരീകരിച്ച് ജില്ലാ പൊലീസ് മേധാവി

ബെംഗളൂരു: കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അര്‍ജുന്‍റെ ട്രക്ക് കണ്ടെത്തിയെന്ന് ജില്ലാ പൊലീസ് മേധാവി സ്ഥിരീകരിച്ചു. അർജുന് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചിട്ട് ഇന്നേയ്ക്ക് ഒൻപതാം ദിവസം എത്തുന്നതിനിടെയാണ് നിർണായക വിവരം പുറത്ത് വരുന്നത്. ഇന്ന് രാത്രിയും തെരച്ചിൽ നടത്തുമെന്ന്  സൈന്യം  അറിയിച്ചിട്ടുണ്ട്. ​ഗം​ഗാവലി നദിയിൽ നിന്ന് കഴിഞ്ഞ ദിവസം റഡാർ സി​ഗ്നൽ ലഭിച്ച അതേ സ്ഥലത്ത് നിന്നും ഇന്നലെ സോണാർ സി​ഗ്നലും ലഭിച്ചിരുന്നു. ബൂം എക്സ്കവേറ്റർ ഉപയോ​ഗിച്ച് നദിയിൽ തെരച്ചിൽ നടത്തുന്നതിനിടെയാണ് ട്രക്ക് കണ്ടെത്തിയിരിക്കുന്നത്. എക്സവേറ്റർ ഉപയോ​ഗിച്ച് 60 അടി വരെ ആഴത്തിലും നീളത്തിലും തെരച്ചിൽ നടത്താൻ സാധിക്കും. ഗം​ഗാവലി പുഴയിലെ അടിയൊഴുക്ക് തെരച്ചിലിന് വലിയ വെല്ലുവിളിയായിരുന്നു​.

Related posts

സുനന്ദ അന്തരിച്ചു

Sudheer K

പാവറട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കുന്നംകുളം പോലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം. നിരവധി പേർക്കെതിരെ കേസെടുത്തു. ജലപീരങ്കി ഉപയോഗിച്ചു

Sudheer K

സെപ്റ്റിക് മാലിന്യം തള്ളാനെത്തിയ മിനി ടാങ്കർ ലോറി തോട്ടിലേക്ക് മറിഞ്ഞു.

Sudheer K

Leave a Comment

error: Content is protected !!