കണ്ടശാംകടവ്: സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വി. യാക്കോബ് ശ്ലീഹായുടെ തിരുനാൾ തുടങ്ങി. തിരുനാളിനോടനുബന്ധിച്ച് നടന്ന തിരുകർമ്മങ്ങൾക്ക് ഫാ. മിഥുൻ ചുങ്കത്ത് മുഖ്യകാർമ്മികനായി. തുടർന്ന് കൂടുതുറക്കൽ കർമ്മം ഉണ്ടായി. തിരുനാൾ ദിവസമായ 25 ന് രാവിലെ 6 നും 8 നും തിരുകർമ്മങ്ങൾ ഉണ്ടാകും.
10 മണിക്കുള്ള ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ. ജോസ് എടക്കളത്തൂർ മുഖ്യ കാർമ്മികനാകും. ഫാ. ജെസ്റ്റിൻ പൂഴിക്കുന്നേൽ സന്ദേശം നൽകും. തുടർന്ന് ലദീഞ്ഞ്, നോവേന , തിരുനാൾ പ്രദക്ഷിണം, നേർച്ച വിതരണം എന്നിവയുണ്ടാകും അസി വികാരി ഫാ. നിതിൻ പൊന്നാരി, ജനറൽ കൺവീനർ കെ. കെ. സേവ്യർ, ട്രസ്റ്റിമാരായ സാമ്പു മാളിയേക്കൽ, വിൽസൺ പള്ളികുന്നത്ത്, ജോസഫ് ടി.എൽ, ആൻ്റണി വടക്കേത്തല എന്നിവർ നേതൃത്വം നൽകും.