മതിലകം: പുതിയകാവിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി. കാറിലുണ്ടായിരുന്ന മതിലകം എമ്മാട് സ്വദേശി വിഷ്ണുവിന് പരിക്കുണ്ട്. ഇയാളെആക്ട്സ് പ്രവർത്തകർ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ ഒരു മണിയോടെ ദേശീയപാതയിൽ പുതിയകാവ് വളവിലാണ് അപകടമുണ്ടായത്. വടക്ക് ഭാഗത്ത് നിന്നും വന്നിരുന്ന കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻ ഭാഗം തകർന്നിട്ടുണ്ട്
previous post