കണ്ടശാംകടവ്: സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വി. യാക്കോബ് ശ്ലീഹായുടെ തിരുനാൾ ആഘോഷിച്ചു. അസി. വികാരി ഫാ. നിതിൻ പൊന്നാരി, വികാരി ഫാ.ജോസ് ചാലയ്ക്കൽ, ഫാ. ജോസ് എടക്കളത്തൂർ എന്നിവർ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. ഫാ. ജെസ്റ്റിൻ പൂഴിക്കുന്നേൽ തിരുനാൾ സന്ദേശം നൽകി. തുടർന്ന് നടന്ന തിരുന്നാൾ പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ലദീഞ്ഞ്, നോവേന , നേർച്ച വിതരണം എന്നിവയുണ്ടായി. ജനറൽ കൺവീനർ കെ.കെ. സേവ്യർ, ടോണി ടി.ടി., പി.ആർ.ഒ. ബൈജു ജോർജ്, ട്രസ്റ്റിമാരായ സാമ്പു മാളിയേക്കൽ, വിൻസെൻ്റ് ഔസേപ്പ്പള്ളികുന്നത്ത്, ജോസഫ് ടി.എൽ, ആൻ്റണി വടക്കേത്തല എന്നിവർ നേതൃത്വം നൽകി.
previous post