പുതുക്കാട്: സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്ത ആളെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വണ്ടൂർ സ്വദേശിയായ പന്തലംകുന്നേൽ 40 വയസുള്ള നിയാസാണ് അറസ്റ്റിലായത്. സിനിമയിൽ അഭിനയിക്കാൻ അവസരം തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആമ്പല്ലൂർ സ്വദേശിയിൽ നിന്നും 15.5 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് പ്രതി പിടിയിലായത്.
ഇയാൾ മറ്റു പല സ്ഥലങ്ങളിലും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുള്ളതായി പൊലീസ് അറിയിച്ചു. പുതുക്കാട് ഇൻസ്പെക്ടർ വി. സജീഷ് കുമാർ, എസ്ഐ മാരായ പി.ആർ. സുധീഷ്, കെ.എ. കൃഷ്ണൻ, ജിഎസ് സിപിഒമാരായ വി.ഡി. അജി, കെ.ആർ. സജീവ്, സിപിഒ കെ.വി. ശ്രീജിത്ത് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ മലപ്പുറം അങ്ങാടിപ്പുറത്ത് നിന്ന് പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.