തൃശൂർ: മണപ്പുറം തട്ടിപ്പിലെ മുഖ്യപ്രതി ധന്യ മോഹൻ കീഴടങ്ങി. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിയാണ് ഇവർ കീഴടങ്ങിയത്. തൃശൂർ വലപ്പാടുള്ള ധനകാര്യ സ്ഥാപനത്തിൽ നിന്ന് 20 കോടി തട്ടിയെടുത്തെന്നാണ് കേസ്. സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന ധന്യ പണം തട്ടിയെടുത്തത് 5വർഷംകൊണ്ട്. വർഷങ്ങളോളം പ്രതി താമസിച്ചിരുന്ന വലപ്പാടെ വീട്ടിൽ പോലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
അതേ സമയം ധന്യാ മോഹൻ തട്ടിപ്പ് പണം ഉപയോഗിച്ചത് ധൂർത്തിനും ആഢംബരത്തിനുമെന്നാണ് സൂചന. ഓൺലൈൻ റമ്മിക്ക് അടിമയാണെന്നും പറയുന്നു. 2 കോടിയുടെ ഓൺലൈൻ റമ്മി ഇടപാട് വിവരങ്ങൾ ധന്യയോട് ഇൻകം ടാക്സ് തേടിയിട്ടുണ്ടെങ്കിലും വിവരങ്ങള്‍ ധന്യ കൈമാറിയിട്ടില്ല. 2 കൊല്ലത്തിനിടെയാണ് ധന്യ വലപ്പാട് സ്ഥലം വാങ്ങിയത്. വലപ്പാട്ടെ വീടിന് മുന്നിലെ 5 സെന്റ് വാങ്ങിയെങ്കിലും ഭൂമി രജിസ്ട്രേഷൻ നടത്തിയിട്ടില്ല. തട്ടിപ്പ് തുടങ്ങിയങ്ങിയതിന് പിന്നാലെ വിദേശത്തായിരുന്ന ധന്യയുടെ ഭർത്താവ് നാട്ടിലെത്തിയിരുന്നുവെന്നും പറയുന്നു.