കാഞ്ഞാണി: മാസ്സ് കേരള മാനുഫാക്‌ചേഴ്സ് അസോസിയേഷൻ ഓഫ് സോഡാ ആൻ്റ് സോഫ്റ്റ് ഡ്രിങ്സ് കേരള എന്ന സംഘടനയുടെ തൃശൂർ ജില്ലാ സമ്മേളനവും കുടുംബ സംഗമവും ശനിയാഴ്ച രാവിലെ 10 ന് അരിമ്പൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മുൻ കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ, വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് വിജയ്ഹരി, അരിമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ, ജില്ലയിലെ പ്രമുഖ ട്രേഡ് യൂണിയൻ നേതാക്കൾ, സംസ്ഥാനപ്രസിഡൻ്റ് പ്രദീപൻ കണ്ണൂർ, സംസ്ഥാന ജനറൽ സെക്രട്ടറി ശശിധരൻ കാസർകോട് എന്നിവരും പങ്കെടുക്കും. രാവിലെ 9 ന് പതാക ഉയർത്തും. സംസ്ഥാന ട്രഷറർ റോയ് തൃശൂർ, ജില്ല സെക്രട്ടറി ടി.കെ. മനോജ്, പി.എൻ. മോസ്റ്റിൻ, തോമസ് കണ്ണനായ്ക്കൽ, ആൻ്റോ മേലേത്ത് പുത്തൻപീടിക എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.