News One Thrissur
Updates

പീച്ചി ഡാം: അധികജലം തുറന്നു വിടും, പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

തൃശൂർ: പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും നിലവിലെ ജലനിരപ്പ് റൂൾകർവിനേക്കാൾ കൂടുതൽ ആയതിനാലും അധികജലം പുഴയിലേക്ക് ഒഴുക്കി വിടാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവിട്ടു. നാളെ (ജൂലൈ 27) രാവിലെ ഏഴിന് പീച്ചി ഡാമിന്റെ റിവർ സ്ലുയിസ് തുറന്ന് പരമാവധി 0.5 മില്ലി മീറ്റർ ക്യൂബിക് ജലം കെഎസ്ഇബിക്ക് വൈദ്യുതി ഉല്പാദനത്തിന് നൽകുന്നതിനും തുടർന്ന് ജലം പുഴയിലേക്ക് ഒഴുക്കി വിടാനുമാണ് തീരുമാനം. നിലവിലെ ജലനിരപ്പ് 77.54 മീറ്ററാണ്. ഡാമിന്റെ പരമാവധി ജലനിരപ്പ് 79.25 മീറ്ററാണ്.

*പുഴയിലേക്ക് അധികജലം ഒഴുക്കുന്നത് മൂലം മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും കുട്ടികളും പുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി.

* പ്രളയ ദുരിതാശ്വാസക്യാമ്പുകൾ ഒരുക്കുന്നത് ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കും. മണലി, കരുവന്നൂർ പുഴകളിൽ മത്സ്യബന്ധനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. അപകട സാഹചര്യം നേരിടുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകൾ സ്വീകരിക്കാൻ ജില്ലാ ഫയർ ഓഫീസർക്ക് നിർദ്ദേശം നൽകി. പീച്ചി ഡാമിലെ ജലനിരപ്പിന്റെ തോത് ഓരോ മണിക്കൂർ ഇടവേളകളിലും ജില്ലാ അടിയന്തരഘട്ട കാര്യ നിർവഹണ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യാൻ ഇറിഗേഷൻ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി. മേൽനോട്ടം വഹിക്കുന്നതിന് തൃശൂർ റവന്യൂ ഡിവിഷണൽ ഓഫീസറെ ചുമതലപ്പെടുത്തി.

 

Related posts

കോട്ടയം ഇരട്ടക്കൊലപാതകം: പ്രതി തൃശൂരിൽ പിടിയിൽ.

Sudheer K

മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങളുടെ ഇ- കെവൈസി അപ്ഡേഷൻ സെപ്റ്റംബർ 25 മുതൽ ആരംഭിക്കും; അപ്ഡേഷൻ നടത്തിയിട്ടുണ്ടോയെന്ന് എങ്ങിനെ അറിയാം

Sudheer K

ഗുരുവായൂരിൽ ഭണ്ഡാര വരവ് 4.92 കോടി രൂപ; കൂടാതെ 1 കിലോ സ്വർണ്ണവും 10 കിലോ വെള്ളിയും

Sudheer K

Leave a Comment

error: Content is protected !!