മുല്ലശ്ശേരി: പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ ഓട്ടോയിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഓട്ടോറിക്ഷ ഡ്രൈവറെ തൃശ്ശൂർ റെയിൽവേ ഓട്ടോ സ്റ്റാൻഡിൽ നിന്നും മണിക്കൂറുകൾക്കുള്ളിൽ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ പറപ്പൂരിൽ നിന്നും ഒറ്റയ്ക്ക് ഓട്ടോ വാടകയ്ക്ക് വിളിച്ച് മുല്ലശ്ശേരിയിലുള്ള വീട്ടിലേക്ക് വരികയായിരുന്നു. പ്രായ പൂർത്തിയാവാത്ത ആൺകുട്ടിയെ ആണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. ചിയ്യാരം ഗോസായിക്കുന്ന് പണിക്ക വീട്ടിൽ ഷാനവാസ് ഷംസുദ്ദീൻ (33) ആണ് അറസ്റ്റിലായത്. പാവറട്ടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പ്രേംജിത്ത് എസ്സിന്റെ നേതൃത്വത്തിൽ സീനിയർ സിപിഒ സുധീഷ്, സിപിഒ അതുൽ ജയചന്ദ്രൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. ചാവക്കാട് ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.