News One Thrissur
Updates

ഒളിംപിക്സിനെ വരവേൽക്കാൻ അന്തിക്കാട് കെ.ജി.എം സ്കൂൾ വിദ്യാർത്ഥികളും.

അന്തിക്കാട്: നാലു വർഷത്തി ലൊരിക്കൽ നടക്കുന്ന ലോക കായികോ ത്സവമായ ഒളിംപിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങൾക്ക് ആശംസകളേകി അന്തിക്കാട് കെജിഎം സ്കൂൾ വിദ്യാർത്ഥികൾ. ഒളിംപിക്സ് ദീപശിഖ, ഒളിംപിക്സ് ലോഗോ, അഞ്ചു ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിക്കുന്ന നീല, മഞ്ഞ, കറുപ്പ്, പച്ച,ചുവപ്പ്, എന്നീ നിറങ്ങളിലുള്ള ബലൂണുകളും കൊടികളും കായിക മത്സര ഉപകരണങ്ങളും, പാരീസ് ഒളിംപിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങളുടെ ചിത്രങ്ങൾ, എന്നിവ അടങ്ങിയ വർണ ശമ്പളവും വിജ്ഞാനപ്രദവുമായ ഒളിംപിക്സ് റാലി കുട്ടികളിൽ കൗതുകം ഉണർത്തി. അന്തിക്കാട് എസ്.ഐ ജോസി ജോസ് ഒളിപിക്സ് ദീപശിഖ തെളിയിച്ച് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് അഖില രാഗേഷ് അധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ കായിക അധ്യാപകൻ ശ്രീഹരി, പ്രധാന അധ്യാപകൻ ജോഷി ഡി കൊള്ളന്നൂർ, എം.പി. ടി.എ. പ്രസിഡൻ്റ് അജീഷ എന്നിവർ സംസാരിച്ചു. പി.ടി.എ വൈസ് പ്രസിഡൻ്റ് അന്തിക്കാട് സതീശൻ, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രഷിത ദേവി എന്നിവരും എം.പി.ടി.എ അംഗങ്ങളും അധ്യാപകരും നേതൃത്വം നൽകി.

Related posts

തൃശൂർ വെസ്റ്റ് ഉപജില്ല സ്കൂൾ കലോത്സവം: നോട്ടീസ് പ്രകാശനം ചെയ്തു.

Sudheer K

മണലൂരിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. 

Sudheer K

കയ്പമംഗലം സ്വദേശിയായ യുവാവ് തിരുവനന്തപുരത്ത് ഹൃദയാഘാതം മൂലം അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!