തൃപ്രയാർ: ദുബായിൽ വാഹനാപകടത്തിൽ നാട്ടിക സ്വദേശിയായ യുവാവ് മരിച്ചു. എ.കെ.ജി. കോളനിക്ക് സമീപം കുറുപ്പത്ത് സുരേഷിൻ്റെ മകൻ സുമേഷ് (36) ആണ് മരിച്ചത്. ഏറെക്കാലമായി ദുബായിലെ കമ്പനിയിൽ ബൈക്ക് മെസഞ്ചർ ആയിരുന്നു. അമ്മ: മല്ലിക. ഭാര്യ: കീർത്തന. മകൾ: ആയുഷി. സഹോദരങ്ങൾ: സുമൻ (മിലിറ്ററി), സുമിഷ ബിജു. സംസ്കാരം പിന്നീട്.
previous post
next post