കിഴുപ്പിള്ളിക്കര: പുതുക്കാട് വാഹനാപകടത്തിൽ കിഴുപ്പുള്ളിക്കര സ്വദേശി മരിച്ചു. പൂക്കാട്ടുക്കുന്നിൽ താമസിച്ചിരുന്ന പട്ടത്ത് പരേതനായ ശങ്കരൻകുട്ടി മകൻ അശോകൻ (64) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പുതിക്കാട് വെച്ച് റോഡരികിൽ നിൽക്കുന്നതിനെ ടാങ്കർ ലോറി ഇടിച്ചാണ് അപകടം. അപകടത്തിനു ശേഷം ടാങ്കർ ലോറി നിർത്താതെ പോയതായി പറയുന്നു. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംസ്കാരം ഞായറാഴ്ച കിഴുപ്പിളളിക്കരയിലെ തറവാട്ട് വളപ്പിൽ നടക്കും. ഭാര്യ: ഗീത. മക്കൾ: അബിത, കവിത. മരുമക്കൾ: രാജേഷ്, ഉണ്ണികുമാർ.
previous post
next post