News One Thrissur
Updates

കേന്ദ്ര ബജറ്റിൽ കേരളത്തോട് അവഗണന: കോൺഗ്രസ് നാട്ടികയിൽ പോസ്റ്റ് ഓഫീസ് ധർണ്ണ നടത്തി

തൃപ്രയാർ: കേന്ദ്ര ബജറ്റിൽ കേരളത്തെ അവണിക്കുക വഴി കേരളത്തോട് കേന്ദ്രം കാണിക്കുന്നത് കടുത്ത അനീതിയും കനത്ത അന്യായവുമാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി വി.ആർ. വിജയൻ പറഞ്ഞു. രാജ്യത്തെ ഒന്നായി കാണാനും രാജ്യത്തെ ജനങ്ങളുടെ ക്ഷേമവും വികസനവും ഉറപ്പുവരുത്താൻ പ്രതിജ്ഞപക്തമായി പ്രവർത്തിക്കേണ്ട സർക്കാർ അധികാരം നിലനിർത്താനുള്ള ചെപ്പടി വിദ്യ മാത്രമാണ് ബജറ്റിലൂടെ പുറത്തു കാണിച്ചിട്ടുള്ളതെന്നും വി.ആർ. വിജയൻ കൂട്ടിച്ചേർത്തു. കേരളത്തിനോടുള്ള കേന്ദ്ര ബജറ്റ് അവഗണനയിൽ പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി നാട്ടിക പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു ഡിസിസി ജനറൽ സെക്രട്ടറി വി.ആർ. വിജയൻ ബജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ചു പോസ്റ്റ്‌ ഓഫീസിനു മുൻപിൽ കേന്ദ്ര ബജറ്റ് കീറി എറിഞ്ഞും കോൺഗ്രസ്‌ പ്രതിഷേധിച്ചു.

കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡണ്ട് പി.എം. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ അനിൽ പുളിക്കൽ, നൗഷാദ് ആറ്റുപറമ്പ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എ.എൻ. സിദ്ധപ്രസാദ്, സിജി അജിത് കുമാർ, ടി.വി. ഷൈൻ, സി.എസ്. മണികണ്ഠൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് റീന പത്മനാഭൻ, മധു അന്തിക്കാട്ട് എന്നിവർ സംസാരിച്ചു, മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ ഭാരവാഹികളായ പി.സി. ജയപാലൻ, യു.ബി. മണികണ്ഠൻ, ബാബു പനക്കൽ,മഹിളാ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി രഹന ബിനീഷ്,പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് വി.കെ. വാസവൻ, കർഷക കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡണ്ട് പി.എം. സുബ്രഹ്മണ്യൻ, കെ.വി. സുകുമാരൻ,സുധി ആലക്കൽ, കെ.ആർ. ദാസൻ, പി.സി. മണികണ്ഠൻ, പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് റസൽ മുഹമ്മദ്, മുഹമ്മദാലി കണിയാർക്കോട്, എ.എസ്. പത്മപ്രഭ, ടി.കെ. ഷണ്മുഖൻ,പുഷ്പാംഗദൻ ഞായക്കാട്ട്, കൃഷ്ണകുമാർ എരണഴത്ത് വെങ്ങാലി, പ്രകാശൻ വിയ്യത്ത്, സി.എസ്. സിദ്ധാർത്ഥൻ, കമല ശ്രീകുമാർ, എം.വി. ജയരാജൻ, മോഹൻദാസ് പുലാക്ക പറമ്പിൽ, ഭാസ്‌ക്കാരൻ അന്തിക്കാട്ട്,സ്കന്ദരാജ് നാട്ടിക, അബു നാട്ടിക തുടങ്ങിയവർ ധർണ്ണക്ക് നേതൃത്വം നൽകി.

Related posts

വാടാനപ്പള്ളിയിൽ കടലാക്രമണം: 50 ഓളം വീടുകളിൽ വെള്ളം കയറി.

Sudheer K

വീട് കുത്തിതുറന്ന് 35 പവൻ സ്വർണം കവർന്നു

Sudheer K

കോല്‍ക്കളിയില്‍ ഹാട്രിക്ക് നേടി വലപ്പാട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ

Sudheer K

Leave a Comment

error: Content is protected !!