News One Thrissur
Updates

രോഗിയുടെ സ്വര്‍ണം മോഷ്ടിച്ച കൂട്ടിരിപ്പുകാരി പിടിയിൽ. 

മുളങ്കുന്നത്തുകാവ്: തൃശ്ശൂര്‍ ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയോട് ചേര്‍ന്നുള്ള ഇ.എസ്.ഐ ആശുപത്രിയില്‍ രോഗിയുടെ സ്വര്‍ണം മോഷ്ടിച്ച കൂട്ടിരിപ്പുകാരി പിടിയിലായി. പാലക്കാട് പുതുനഗരം സ്വദേശിയായ വിജയകുമാരിയെ ആണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് പോലീസ് പിടികൂടിയത്.

യാതൊരു തെളിവുകളും ഇല്ലാതിരുന്ന കേസില്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തിയത്. തൃശ്ശൂര്‍ എസിപി സലീഷ്.എന്‍.ശങ്കരന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷാജു. സി.എല്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ ശാന്താ റാം, പ്രദീപ്കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ അനില്‍ കുമാര്‍, സിവില്‍ പോലീസ് ഓഫിസര്‍മാരായ നീതു, സുകന്യ, രമേശ് ചന്ദ്രന്‍, സുജിത്ത് എന്നിവരും ഉണ്ടായിരുന്നു.

Related posts

പാലയൂർ ആന്റോ സൗണ്ട് ഉടമ ആൻ്റോ അന്തരിച്ചു

Sudheer K

ഗുരുവായൂരിൽ നവീകരിച്ച മഞ്ചുളാൽത്തറയും പുതിയ വെങ്കല ഗരുഡ ശില്പവും സമർപ്പിച്ചു

Sudheer K

മറിയം ബീവി അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!