News One Thrissur
Updates

ചാമക്കാലയിൽ കണ്ണിൽ മുളക്പൊടി തേച്ച് മാല പൊട്ടിക്കാൻ ശ്രമം, യുവതി അറസ്റ്റിൽ

ചെന്ത്രാപ്പിന്നി: വീട്ടുമുറ്റത്ത് വസ്ത്രങ്ങൾ അലക്കികൊണ്ടിരുന്ന വീട്ടമ്മയുടെ കണ്ണിൽ മുളക്പൊടി തേച്ച് സ്വർണ്ണമാല പൊട്ടിക്കാൻ ശ്രമം. ചെന്ത്രാപ്പിന്നി ചാമക്കാല രാജീവ് റോഡിൽ കഴിഞ്ഞ ദിവസമാണ് സംഭവം. കൊച്ചിക്കാട്ട് സത്യാഭാമയുടെ മൂന്നേമുക്കാൽ പവൻ്റെ മാലയാണ് പിന്നിലൂടെ വന്ന യുവതി പൊട്ടിച്ചത്. എന്നാൽ മുളക്പൊടി ലക്ഷ്യം മാറി നെറ്റിയിൽ വീണതിനാൽ ആളെ തിരിച്ചറിഞ്ഞ വീട്ടമ്മ ഒച്ചവെച്ചതോടെ യുവതി മാല ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ തലാശ്ശേരി സുബിത (മാളു 34)യെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. യുവതി സമാന രീതിയിൽ മറ്റെവിടെയെങ്കിലും മോഷണം നടത്തിയിട്ടുണ്ടോയെന്നു അന്വേഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. കയ്പമംഗലം എസ്ഐ സൂരജിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

Related posts

ഗതാഗത കുരുക്കിൽ വീർപ്പു മുട്ടി’ കാഞ്ഞാണി 

Sudheer K

ക്രിസ്മസ് ആഘോഷിക്കാൻ മലയാളികൾ കുടിച്ച് തീർത്തത് 152 കോടി രൂപയുടെ മദ്യം; കഴിഞ്ഞ വർഷത്തേക്കാൾ 24 ശതമാനത്തിന്റെ വർദ്ധനവ്

Sudheer K

കൊടുങ്ങല്ലൂരിൽ ഡോക്ടറെ പിന്‍തുടര്‍ന്ന് വാഹനം തടഞ്ഞ് നിര്‍ത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!